സമീപഭാവിയില്‍ കേരളത്തിലെ ഏറ്റവും വലിയ ഉയരക്കേമന്‍ എന്ന അംഗീകാരം കൈയെത്തിപ്പിടിക്കാന്‍ സാധ്യതയുള്ള ഗജരാജന്‍......
ഇന്ന് മലയാളക്കരയിലെ ഏറ്റവും ഉയരമുള്ള ആനകളുടെ നിര പരിശോധിച്ചാല്‍, തീര്‍ച്ചയായും ആദ്യത്തെ പത്തോ പന്ത്രണ്ടോ പേരില്‍ ഒരാള്‍ എന്ന ബഹുമതിയും കാളിദാസനുണ്ടാകും. കുറഞ്ഞ പ്രായത്തിനുള്ളില്‍ തന്നെ മികച്ച ഉയരക്കേമന്‍ എന്ന തിളക്കം പരിഗണിച്ചാവും നല്ലൊരു ശതമാനം ആനപ്രേമികള്‍ക്കിടയില്‍ ഇവന്‍ 'ജൂനിയര്‍ തെച്ചിക്കോട്' എന്ന പേരിലും അറിയപ്പെടുന്നത്.
രണ്ടുവര്‍ഷം മുമ്പ് കാളിദാസന്റെ ആരാധകരെ ആകെ ആശങ്കയില്‍ ആഴ്ത്തിയ ഒരു ദശാസന്ധി ഇവന്റെ ജീവിതത്തിലുണ്ടായി. ഒട്ടേറെ ഗജകേസരികളുടെ ജീവന്‍ കവര്‍ന്നെടുത്തിട്ടുള്ള ഏരണ്ടക്കെട്ട് എന്ന മാരകരോഗത്താല്‍ കാളിദാസനും നട്ടംതിരിഞ്ഞു. പക്ഷേ, യുവരാജാവിന്റെ പതിനായിരക്കണക്കായ ആരാധകരുടെ പ്രാര്‍ഥനകള്‍ ദൈവംതമ്പുരാന്റെ കണ്ണുതുറപ്പിച്ചെന്നതുപോലെ പത്തുപതിനെട്ട് ദിവസം കഴിഞ്ഞപ്പോള്‍ അവന്റെ വയറ്റില്‍നിന്ന് എരണ്ടം പുറത്തുപോയി....രക്ഷപ്പെട്ട ു. (എരണ്ടമെന്നാല്‍ ആനപ്പിണ്ടം. എരണ്ടം പുറത്തുപോകാതെ ദിവസങ്ങളോളം വയറ്റില്‍ കെട്ടിക്കിടക്കുകയും അതുകൊണ്ടുതന്നെ തീറ്റയും വെള്ളവും എടുക്കാനാവാതെ ആനയുടെ ആരോഗ്യം അനുദിനം വഷളാവുന്നതുമാണ് എരണ്ടക്കെട്ട് രോഗം).
അഗ്നിപരീക്ഷണം അതിജീവിച്ച് ഉത്സവനഗരികളിലേക്ക് പൂര്‍വാധികം ശക്തിയോടെ, തിളക്കത്തോടെ തിരിച്ചുവന്ന ചിറയ്ക്കല്‍ കാളിദാസനെ കൊട്ടുംകുരവയുമായാണ് ദൈവത്തിന്റെ സ്വന്തംനാട് വരവേറ്റത്. യുവരാജാവിന്റെ തലയെടുപ്പിനും താരത്തിളക്കത്തിനും ഇന്ന് കേരളം അങ്ങോളമിങ്ങോളം ആരാധകലക്ഷങ്ങള്‍. കഴിഞ്ഞ തൃശ്ശൂര്‍ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന്റെ തെക്കോട്ടിറക്കത്തിന് തിടമ്പേറ്റിയ ആനയുടെ 'ഇടത്തേക്കൂട്ട്' എന്ന അസൂയാര്‍ഹമായ ബഹുമതിയും ഈ ചെറുപ്പക്കാരനെ തേടിയെത്തിയതോടെ ചിറയ്ക്കല്‍ കാളിദാസന്റെ ദിനങ്ങള്‍ക്ക് ഇന്ന് പൊന്നുംവില!
ഇന്ന് മലയാളക്കരയിലെ ഏറ്റവും ഉയരമുള്ള ആനകളുടെ നിര പരിശോധിച്ചാല്‍, തീര്‍ച്ചയായും ആദ്യത്തെ പത്തോ പന്ത്രണ്ടോ പേരില്‍ ഒരാള്‍ എന്ന ബഹുമതിയും കാളിദാസനുണ്ടാകും. കുറഞ്ഞ പ്രായത്തിനുള്ളില്‍ തന്നെ മികച്ച ഉയരക്കേമന്‍ എന്ന തിളക്കം പരിഗണിച്ചാവും നല്ലൊരു ശതമാനം ആനപ്രേമികള്‍ക്കിടയില്‍ ഇവന്‍ 'ജൂനിയര്‍ തെച്ചിക്കോട്' എന്ന പേരിലും അറിയപ്പെടുന്നത്.
രണ്ടുവര്‍ഷം മുമ്പ് കാളിദാസന്റെ ആരാധകരെ ആകെ ആശങ്കയില്‍ ആഴ്ത്തിയ ഒരു ദശാസന്ധി ഇവന്റെ ജീവിതത്തിലുണ്ടായി. ഒട്ടേറെ ഗജകേസരികളുടെ ജീവന്‍ കവര്‍ന്നെടുത്തിട്ടുള്ള ഏരണ്ടക്കെട്ട് എന്ന മാരകരോഗത്താല്‍ കാളിദാസനും നട്ടംതിരിഞ്ഞു. പക്ഷേ, യുവരാജാവിന്റെ പതിനായിരക്കണക്കായ ആരാധകരുടെ പ്രാര്‍ഥനകള്‍ ദൈവംതമ്പുരാന്റെ കണ്ണുതുറപ്പിച്ചെന്നതുപോലെ പത്തുപതിനെട്ട് ദിവസം കഴിഞ്ഞപ്പോള്‍ അവന്റെ വയറ്റില്‍നിന്ന് എരണ്ടം പുറത്തുപോയി....രക്ഷപ്പെട്ട
അഗ്നിപരീക്ഷണം അതിജീവിച്ച് ഉത്സവനഗരികളിലേക്ക് പൂര്‍വാധികം ശക്തിയോടെ, തിളക്കത്തോടെ തിരിച്ചുവന്ന ചിറയ്ക്കല്‍ കാളിദാസനെ കൊട്ടുംകുരവയുമായാണ് ദൈവത്തിന്റെ സ്വന്തംനാട് വരവേറ്റത്. യുവരാജാവിന്റെ തലയെടുപ്പിനും താരത്തിളക്കത്തിനും ഇന്ന് കേരളം അങ്ങോളമിങ്ങോളം ആരാധകലക്ഷങ്ങള്‍. കഴിഞ്ഞ തൃശ്ശൂര്‍ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന്റെ തെക്കോട്ടിറക്കത്തിന് തിടമ്പേറ്റിയ ആനയുടെ 'ഇടത്തേക്കൂട്ട്' എന്ന അസൂയാര്‍ഹമായ ബഹുമതിയും ഈ ചെറുപ്പക്കാരനെ തേടിയെത്തിയതോടെ ചിറയ്ക്കല്‍ കാളിദാസന്റെ ദിനങ്ങള്‍ക്ക് ഇന്ന് പൊന്നുംവില!
No comments:
Post a Comment