Thursday 14 November 2013

മംഗലാംകുന്ന് കര്‍ണന്‍


തലപ്പൊക്കത്തിന്റെ ചക്രവര്‍ത്തി 


ഉത്സവപ്പറമ്പുകളിലെ തലപ്പൊക്കത്തിന്റെ ചക്രവര്‍ത്തിയാണ് മംഗലാംകുന്ന് കര്‍ണന്‍. എഴുന്നള്ളത്ത് തുടങ്ങുംമുതല്‍ തിടമ്പ് ഇറക്കുംവരെ ആത്മവിശ്വാസം തുളുമ്പുന്ന പ്രൗഢമായ നില്പാണ് കര്‍ണന്റെ പ്രത്യേകത. കൂടുതല്‍ ഉയരമുള്ള ആനകള്‍ കൂട്ടാനകളായെത്തുമ്പോള്‍പ്പോലും ഈ 'നിലവു'കൊണ്ടാണ് കര്‍ണന്‍ ശ്രദ്ധേയനാവുന്നത്. ഉടല്‍നീളംകൊണ്ടും കര്‍ണനെ എളുപ്പം തിരിച്ചറിയാനാവും.എഴുന്നള്ളത്തില്‍ നിരന്നുനില്‍ക്കുന്ന മറ്റാനകളേക്കാള്‍ കര്‍ണന്റെ അമരവും വാലും പുറത്തേക്ക് കാണാനാവും. ഭാരിച്ച ശരീരമല്ലെങ്കിലും ഒത്ത ശരീരംതന്നെയാണ് കര്‍ണന്‍േറത്. ബിഹാറിയെങ്കിലും നാടന്‍ ആനകളെപ്പോലെ ലക്ഷണത്തികവുള്ളവനാണ് കര്‍ണന്‍.

തലപ്പൊക്ക മത്സരവേളയില്‍ സ്വന്തം മത്സരവീര്യവും ആത്മവിശ്വാസവുംകൊണ്ടാണ് കര്‍ണന്‍ പിടിച്ചുനില്‍ക്കുന്നത്. മദപ്പാടുകാലത്തുപോലും തികഞ്ഞ ശാന്തസ്വാഭാവിയായിരുന്ന ആന പാപ്പാന്‍മാരുടെ കൈയില്‍നിന്ന് കഴിവതും അടിവാങ്ങിക്കാതെതന്നെ കാര്യങ്ങള്‍ കഴിക്കും. അടിയോട് കലശലായ പേടിയുമാണ്.

നാല്പത്തിയഞ്ചുവയസ്സില്‍ താഴെമാത്രമാണ് കര്‍ണന്റെ പ്രായം. മംഗലാംകുന്ന് ആനത്തറവാട്ടിലെ വാഹനങ്ങള്‍ കാണ്ടാല്‍പ്പോലും കര്‍ണന്‍ തിരിച്ചറിയും.ഇടവപ്പാതിക്കുശേഷമാണ് മദപ്പാട്കാലം. ഈ സമയത്തുപോലും കര്‍ണന്‍ ശല്യക്കാരനല്ല .

No comments:

Post a Comment